ഒരു വർഷമായി സസ്പെൻഷനിലുള്ള പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ
Sunday, September 22, 2024 11:17 PM IST
പുൽപ്പള്ളി: ഒരു വർഷമായി സസ്പെൻഷനിലുള്ള പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസറായിരുന്ന പട്ടാണിക്കൂപ്പ് മാവേലി പുത്തൻപുര ജീൻസൻ സണ്ണിയാണ്(35)മരിച്ചത്.
ശനിയാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ജിൻസൻ മുറിയിൽ കയറി വാതിൽ അടച്ചിരുന്നു. രാത്രിയായിട്ടും പുറത്തുകാണാത്തതിനെത്തുർന്നു വീട്ടുകാർ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വാതിൽ ബലമായി തുറന്ന് നോക്കിയപ്പോഴാണ് കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത്.
പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം പട്ടാണിക്കൂപ്പ് ഉണ്ണീശോ പള്ളിയിൽ സംസ്കരിച്ചു.