ബ്ലാസ്റ്റേഴ്സിന്റെ വമ്പൻ തിരിച്ചുവരവ്; ഈസ്റ്റ് ബംഗാളിനെതിരേ തകർപ്പൻ ജയം
Sunday, September 22, 2024 9:57 PM IST
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗാളിനെതിരേ കേരള ബ്ലാസ്റ്റേഴ്സിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്.
കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരം ഇന്ന് ആദ്യ പകുതിയും വിരസമായിരുന്നു. തുടർന്ന് 60 ആം മിനിറ്റിൽ ബംഗാളിന്റെ ആദ്യ ഗോൾ പിറന്നു. മലയാളി താരം വിഷ്ണു പി.വി.യിലൂടെയാണ് ബംഗാൾ ഗോൾ കണ്ടെത്തിയത്.
ഉടൻ ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചടി വന്നു. 63 ആം മിനിറ്റിൽ നോഹ സദോയിലൂടെ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടിയതോടെ കളി സമനിലയിലെത്തി. പിന്നീട് സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലെത്തിയ ക്വാമെ പെപ്രയിലൂടെ 88 ആം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളും കണ്ടെത്തി തിരുവോണ നാളിൽ സ്വന്തം തട്ടകത്തിൽ തോറ്റതിന്റെ ക്ഷീണം തീർത്തു.
തിരുവോണ ദിനത്തിൽ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റ ആദ്യ കളി. ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്സിയോട് പരാജയപ്പെട്ടിരുന്നു.