തുമ്പയില്‍ ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്
Sunday, July 7, 2024 1:34 PM IST
തിരുവനന്തപുരം: തുമ്പയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം ബോംബെറിഞ്ഞു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വിവേക്, അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ അഖിലിന്റെ പരിക്ക് ഗുരുതരമാണ്. ഉച്ചയ്ക്ക് 12:3ഓടെ തുമ്പ പോലീസ് സ്റ്റേഷന് സമീപമുള്ള നെഹ്റു ജംഗ്ഷന് സമീപമാണ് സംഭവം.
സസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
വിവേകിനും അഖിലിനുമെതിരേ നിരവധി കേസുകള്‍ നിലവിലുണ്ട്. അഖിലിനിനെതിരേ കാപ്പ കേസുകള്‍ അടക്കം ചുമത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.