ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​ക്കേ​സി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ മൂ​ന്നു ദി​വ​സ​ത്തേ​ക്ക് സി​ബി​ഐ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ഡ​ൽ​ഹി റൗ​സ് അ​വ​ന്യൂ കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.

ഇഡി കേ​സി​ൽ ജൂ​ണ്‍ 20ന് ​റൗ​സ് അ​വ​ന്യൂ കോ​ട​തി​യി​ലെ അ​വ​ധി​ക്കാ​ല ജ​ഡ്ജി കേ​ജ​രി​വാ​ളി​ന് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ജാ​മ്യം ന​ല്‍​കി​യ കോ​ട​തി ഉ​ത്ത​ര​വ് ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തി​രു​ന്നു.

വി​ചാ​ര​ണ കോ​ട​തി കേ​സ് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ ന​ന്നാ​യി മ​ന​സി​ലാ​ക്കി​യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വി​മ​ര്‍​ശി​ച്ചു. ജാ​മ്യം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ന​ല്‍​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്.