വ​യ​നാ​ട്: കേ​ണി​ച്ചി​റ​യി​ൽ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി ഭീ​തി​പ​ര​ത്തി​യ ക​ടു​വ കൂ​ട്ടി​ലാ​യി. വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ ക​ടു​വ കു​ടു​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു പ​ശു​ക്ക​ളെ കൊ​ന്ന ബെ​ന്നി​യു​ടെ തൊ​ഴു​ത്തി​ന​ട​ത്ത് ഞാ​യ​റാ​ഴ്ച രാ​ത്രി വീ​ണ്ടും ക​ടു​വ എ​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി മൂ​ന്ന് പ​ശു​ക്ക​ളാ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ച​ത്ത​ത്. തോ​ൽ​പ്പെ​ട്ടി 17 എ​ന്ന ക​ടു​വ​യാ​ണ് പ​ശു​ക്ക​ളെ ആ​ക്ര​മി​ച്ച​ത്.

മാ​ളി​യേ​ക്ക​ൽ ബെ​ന്നി​യു​ടെ തൊ​ഴു​ത്തി​ൽ ക​യ​റി ആ​യി​രു​ന്നു ആ​ക്ര​മ​ണം. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ നാ​ല് പ​ശു​ക്ക​ളെ ക​ടു​വ കൊ​ന്നു. കി​ഴ​ക്കേ​ൽ സാ​ബു​വി​ന്‍റെ പ​ശു​വി​നെ ക​ഴി​ഞ്ഞ ദി​വ​സം ക​ടു​വ കൊ​ന്നി​രു​ന്നു.

തുടർന്ന് ക​ടു​വ​യെ മ​യ​ക്കു​വെ​ടി​വ​യ്ക്കാ​ൻ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.