വെനസ്വേലയ്ക്ക് ജയം
Sunday, June 23, 2024 7:44 AM IST
കലിഫോർണിയ കോപ്പ അമേരിക്ക ഗ്രൂപ്പ് ബിയിൽ ഇക്വഡോറിനെതിരെ വെനസ്വേലയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വെനസ്വേല ജയിച്ചു കയറിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ എന്നർ വലെൻസിയ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് ഇക്വഡോറിന് തിരിച്ചടിയായി. 40-ാം മിനിറ്റിൽ ജെറമി സാർമിയന്റോ നേടിയ ഗോളിലൂടെ ഇക്വഡോറാണ് ആദ്യം ലീഡ് നേടിയത്.
രണ്ടാം പകുതിയിലായിരുന്നു വെനസ്വേലയുടെ രണ്ട് ഗോളുകളും പിറന്നത്. 64-ാം മിനിറ്റിൽ ജോണ്ടർ കാഡിസാണ് വെനസ്വേലയ്ക്ക് സമനില ഗോൾ നേടികൊടുത്തത്. 74-ാം മിനിറ്റിൽ എഡ്വേർഡ് ബെല്ലോ വിജയഗോൾ നേടി.
ജയത്തോടെ മൂന്ന് പോയിന്റുമായി വെനസ്വേല ഗ്രൂപ്പിൽ ഒന്നാമതെത്തി.