വ്യാജ മദ്യദുരന്തം; മുഖ്യപ്രതി പിടിയിൽ
Friday, June 21, 2024 8:07 AM IST
ചെന്നൈ: വടക്കൻ തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വ്യാജ മദ്യദുരന്തത്തിൽ മുഖ്യപ്രതി ചിന്നദുരൈ പിടിയിൽ. കടലൂരിൽനിന്നാണ് ഇയാൾ പോലീസ് പിടിയിലായത്.
അതേസമയം വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി. നൂറോളം പേർ ചികിത്സയിലുണ്ട്. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു.