കോ​ല്‍​ക്ക​ത്ത: സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം ത​ന്‍റെ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​ണെ​ന്ന് ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സി.​വി. ആ​ന​ന്ദ​ബോ​സ്. ഇ​ത് വി​ശ്വ​സി​ക്കാ​ന്‍ ത​നി​ക്ക് നി​ര​വ​ധി​കാ​ര​ണ​ങ്ങ​ളു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ൽ ബം​ഗാ​ൽ പോ​ലീ​സി​നാ​ണ് രാ​ജ്ഭ​വ​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല. എ​ന്നാ​ൽ ഇ​ത് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ് ഗ​വ​ർ​ണ​റു​ടെ ആ​വ​ശ്യം.

ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി​യെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് സി.​വി. ആ​ന​ന്ദ​ബോ​സ് പ​റ​ഞ്ഞു. രാ​ജ്ഭ​വ​നി​ലെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ പോ​ലീ​സി​നോ​ട് നേ​ര​ത്തെ ഗ​വ​ർ​ണ​ർ ആ​വ​ശ്യപ്പെ​ട്ടി​ട്ടു​ണ്ട്.

അ​നു​മ​തി​യു​ണ്ടാ​യി​ട്ടും ബി​ജെ​പി നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി​യേ​യും തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ളി​ല്‍ പ​രു​ക്കേ​റ്റ​വ​രെ​യും രാ​ജ്ഭ​വ​നി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി.