"ചാഞ്ചാടി നിൽക്കുന്ന' നിതീഷ് എങ്ങോട്ട് ? രാജ്യതലസ്ഥാനത്ത് നിർണായക നീക്കങ്ങൾ
Tuesday, June 4, 2024 5:49 PM IST
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവന്നതോടെ രാജ്യതലസ്ഥാനത്ത് നിർണായക നീക്കങ്ങൾ. എൻഡിഎയുടെ ഭാഗമായ ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനെയും ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനെയും ഇന്ത്യാ മുന്നണിയിൽ എത്തിക്കാൻ നീക്കങ്ങള്‍ നടക്കുന്നു.
ഇരുവരെയും ഇന്ത്യാ മുന്നണിയിലേക്ക് എത്തിക്കാന്‍ സഖ്യത്തില മുതിര്‍ന്ന നേതാക്കള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. നിതീഷ് കുമാറിന് ഉപപ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി എന്ന വാഗ്ദാനമാണ് ചന്ദ്രബാബു നായിഡുവിനെ ഒപ്പംകൂട്ടാന്‍ ഇന്ത്യാ സഖ്യം മുന്നോട്ടുവച്ചിരിക്കുന്നതെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യ മുന്നണി രൂപീകരിക്കാൻ മുന്നിൽനിന്ന വ്യക്തിയാണ് നിതീഷ് കുമാർ. 2019ൽ ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യത്തിനായി ചന്ദ്രബാബു നായിഡും നീക്കങ്ങൾ നടത്തിയിരുന്നു.
അതേസമയം ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഫോണില്‍ ബന്ധപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്.
നിലവിൽ എൻഡിഎ 296 സീറ്റുകളിലാണ് മുന്നേറുന്നത്. 230 സീറ്റുകളില്‍ ഇന്ത്യ സഖ്യവും 17 മണ്ഡലങ്ങളില്‍ മറ്റുള്ളവരും ലീഡ് ചെയ്യുന്നുണ്ട്.