നെടുമ്പാശേരിയിൽ നിന്നു ആദ്യ ഹജ്ജ് വിമാനം ജൂൺ ഏഴിന്
Thursday, May 25, 2023 3:35 AM IST
നെടുമ്പാശേരി: നെടുമ്പാശേരിയിൽനിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂൺ ഏഴിന് പുറപ്പെടും. ഇതുസംബന്ധിച്ചുള്ള ഫ്ലൈറ്റ് ഷെഡ്യൂൾ ലഭിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി വ്യക്തമാക്കി.
ഏഴിനു രാവിലെ 11.30ന് ഹാജിമാരുമായുള്ള ആദ്യ വിമാനം പുറപ്പെടും. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയുള്ള 2300 ഹാജിമാരാണ് ഇക്കുറി നെടുമ്പാശേരി വിമാനത്താവളം വഴി പോകുന്നത്.
വെയ്റ്റിംഗ് ലിസ്റ്റിലുള്ള 3000 ഹാജിമാര്‍ക്കു കൂടി ഹജ്ജിന് പോകാന്‍ അനുമതി ലഭിക്കുമെന്നുള്ള പ്രതീക്ഷയുണ്ടെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് വ്യക്തമാക്കി.