വ്യാപകമായി കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു
Saturday, September 7, 2024 3:51 PM IST
വള്ളിക്കുന്നം: കൃഷി നശിപ്പിച്ച കാട്ടുപന്നിയെ പഞ്ചായത്ത് നിയോഗിച്ച ഷൂട്ടർമാർ വെടിവച്ചുകൊന്നു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലാണ് സംഭവം.
വ്യാപകമായി കൃഷി നശിപ്പിച്ചിരുന്ന കാട്ടുപന്നിയെ വ്യാഴാഴ്ച വെടിവച്ചിരുന്നു. എന്നാൽ വെടിയേറ്റ പന്നി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ചയാണ് ആളൊഴിഞ്ഞ സ്ഥലത്ത് പന്നിയെ ചത്തനിലയിൽ കണ്ടെത്തിയത്.
കൃഷി നശിപ്പിക്കലും ആളുകൾക്ക് നേരേയുള്ള ആക്രമണവും വ്യപകമായതോടെയാണ് പന്നിയെ വെടിവയ്ക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം പന്നിയുടെ ജഡം സംസ്കരിച്ചു.