കണ്ണൂരിൽ കാട്ടാന ജനവാസമേഖലയിലിറങ്ങി
Thursday, November 30, 2023 9:35 AM IST
കണ്ണൂർ: കേളകം അടക്കാത്തോട് - വാളുമുക്ക് കോളനിയിൽ കാട്ടാനയിറങ്ങി. ഇന്ന് പുലർച്ചെയാണ് ജനവാസ മേഖലയിൽ കാട്ടാന എത്തിയത്. ഏറെനേരം ഭീതി പരത്തിയ കാട്ടാന തിരികെ കാട്ടിലേക്ക് മടങ്ങി.
തകർന്ന ആന മതിൽ കടന്നാണ് ആന ജനവാസ മേഖലയിലേക്ക് കടന്നത്. സമീപ പ്രദേശങ്ങളിൽ ചുറ്റിക്കറങ്ങിയ കാട്ടാന തിരിച്ച് ആന മതിൽ കടന്ന് മടങ്ങുകയായിരുന്നു.