വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ ആക്രമണം; 13 പേർക്ക് പരിക്ക്
Saturday, February 4, 2023 11:35 PM IST
ജറുസലേം: വെസ്റ്റ് ബാങ്കിലെ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിൽ 13 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണ്.
ജറീക്കോയിലെ അഖ്ബത്ത് ജബർ ക്യാമ്പിലാണ് ആക്രമണം നടന്നത്. പ്രദേശത്ത് റെയ്ഡ് നടത്തുന്നതിനിടെ, മിസൈലുകളും തോക്കുകളും ഉപയോഗിച്ച് ഇസ്രയേൽ സേന ജനങ്ങൾക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനായി എത്തിയ ആംബുലൻസുകൾ ഇസ്രയേൽ തടഞ്ഞതായി പലസ്തീൻ ആരോപിച്ചു.
കഴിഞ്ഞ ആഴ്ച ജനിൻ അഭയാർഥി ക്യാമ്പിൽ നടത്തിയ റെയ്ഡിൽ ഒമ്പത് പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടിരുന്നു.