അനധികൃത സ്വത്ത് സമ്പാദനം: വി.എസ്. ശിവകുമാറിന് ഇഡി നോട്ടീസ്
Sunday, June 4, 2023 5:00 PM IST
കൊച്ചി: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ വി.എസ്. ശിവകുമാറിനു വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇഡി) നോട്ടീസ്. അനധികൃത സ്വത്ത് സന്പാദന കേസിലാണ് നോട്ടീസ്. ഇത് നാലാം തവണയാണ് ശിവകുമാറിന് ഇഡി നോട്ടീസ് നൽകുന്നത്.
തിങ്കളാഴ്ച രാവിലെ 11ന് ഹാജരാകാനാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്. ശിവകുമാറിനെതിരെ ഏറെ നാളായി ഇഡി അന്വേഷണം നടത്തുന്നുണ്ട്.