തി​രു​വ​ന​ന്ത​പു​രം: നി​യ​മ​ന​ക്കോ​ഴ​യി​ലെ പ​രാ​തി​ക്കാ​ര​ന്‍ ഹ​രി​ദാ​സ​ന്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ന് സ​മീ​പ​ത്തു​വ​ച്ച് പ​ണം ന​ല്‍​കി​യ​താ​യി അ​റി​യി​ല്ലെ​ന്ന് സു​ഹൃ​ത്ത് ബാ​സി​ത്. ഹ​രി​ദാ​സ​ന്‍ മ​ന്ത്രി വീ​ണ​യു​ടെ പേ​ഴ്‌​സ​ണ്‍ സ്റ്റാ​ഫാ​യ അ​ഖി​ല്‍ മാ​ത്യു​വി​നെ ക​ണ്ട​താ​യി അ​റി​യി​ല്ലെ​ന്നും ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി.

സെ​ക്ര​ട്ട​റി​യേ​റ്റി​ന്‍റെ പ​രി​സ​ര​ത്ത് ഹ​രി​ദാ​സ​ന്‍ എഐഎസ്എഫ് നേതാവായ ബാ​സി​തി​നൊ​പ്പം എ​ത്തു​ന്ന​തി​ന്‍റെ സ​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ താൻ സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ പോ​യ​ത് മ​റ്റൊ​രു കാ​ര്യ​ത്തി​നാ​ണെ​ന്ന് ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി.

ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ കോ​ഴ ത​ട്ടി​പ്പി​ന് പി​ന്നി​ല്‍ അ​ഖി​ല്‍ സ​ജീ​വും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ അ​ഭി​ഭാ​ഷ​ക​ന്‍ ലെ​നി​നും ആ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ത​ട്ടി​പ്പി​ല്‍ ബാ​സി​തി​നും പ​ങ്കു​ണ്ടെ​ന്ന സം​ശ​യ​മാ​ണ് പൊ​ലീ​സി​നു​ള്ള​ത്.

ഹ​രി​ദാ​സി​നൊ​പ്പം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ബാ​സി​ത് ആ​ദ്യം മൊ​ഴി ന​ല്‍​കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​യാ​ള്‍ ഹ​രി​ദാ​സ​നൊ​പ്പം പോ​യ​താ​യി സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ളു​ടെ മൊ​ഴി​യി​ല്‍ വൈ​രു​ധ്യ​മു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു.