എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സെന്റർ: ആരോഗ്യമന്ത്രി
Sunday, May 28, 2023 4:36 PM IST
പത്തനംതിട്ട: കേരളത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സെന്റർ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഒപി-ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സ്പെഷ്യാലിറ്റി സേവനങ്ങൾ താലൂക്ക് തലം മുതൽ സർക്കാർ ആശുപത്രികളിൽ ആരംഭിച്ചിട്ടുണ്ട്. സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾക്കായി കൂടുതൽ തസ്തികകൾ സൃഷ്ടിക്കും. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഒപി-ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും. കേരളത്തെ ഹെൽത്ത് ഹബ് ആക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.