യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം കിരീടം നേടി യാനിക് സിന്നര്‍
Monday, September 9, 2024 3:56 AM IST
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ സിംഗിള്‍സ് കിരീടം നേടി ലോക ഒന്നാം നമ്പര്‍ താരമായ ഇറ്റലിയുടെ യാനിക് സിന്നര്‍. ഫൈനലില്‍ അമേരിക്കയുടെ ടെയ്ലര് ഫ്രിറ്റ്സിനെയാണ് തോല്‍പ്പിച്ചത്.
നേരിട്ടുള്ള സെറ്റുകള്ക്കായിരുന്നും സിന്നറിന്റെ ജയം.(6-3, 6-4, 7-5). സിന്നറിന്റെ ഈ വര്‍ഷത്തെ രണ്ടാം ഗ്രാന്സ്ലാം കിരീടമാണ്.
ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം താരം സ്വന്തമാക്കിയിരുന്നു.