യുഡിഎഫ് നാടകം അലങ്കോലപ്പെടുത്താന്‍ ശ്രമം; സിപിഎം നേതാക്കളടക്കം പത്ത് പേര്‍ക്കെതിരെ കേസ്
Tuesday, April 16, 2024 1:05 PM IST
ആലപ്പുഴ: പുന്നപ്രയിൽ യുഡിഎഫിന്റെ നാടകം അലങ്കോലപ്പെടുത്തിയെന്ന പരാതിയില്‍ പത്ത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ്, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ദിലീഷ് എന്നിവരുൾപ്പെടെ പത്ത് പേർക്കെതിരേയാണ് കേസെടുത്തത്.
തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പുന്നപ്ര വളഞ്ഞവഴി ബീച്ച് പരിസരത്ത് യുഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന ആക്ഷേപ ഹാസ്യ നാടകം നടക്കുന്നതിന്റെ ഇടയിലേക്ക് സിപിഎം പ്രവർത്തകർ ഇരച്ചു കയറുകയായിരുന്നു.
നാടകം സിപിഎം നേതാക്കളെ അവഹേളിക്കുന്നു എന്നാരോപിച്ചായിരുന്നു എൽഡിഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
പിന്നാലെ പോലീസ് എത്തി ലാത്തി വീശിയാണ് പ്രധിഷേധക്കാരെ മാറ്റിയത്. കനത്ത പൊലീസ് കാവലിൽ നാടകം തുടരുകയും ചെയ്തു.