കാബിനറ്റ് വിപുലീകരിച്ച് എർദോഗൻ
Sunday, June 4, 2023 2:36 AM IST
അങ്കാറ: തുർക്കിയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത റസിപ് തയിപ് എർദോഗൻ കാബിനറ്റ് വിപുലീകരണത്തിന്റെ ആദ്യ ഘട്ടം പ്രഖ്യാപിച്ചു.
തന്റെ സർക്കാർ എല്ലാ വിഭാഗങ്ങൾക്കും ഉള്ളതാണെന്നും എല്ലാ മതങ്ങളെയും ഉൾക്കൊള്ളുമെന്നും പ്രഖ്യാപിച്ചാണ് എർദോഗൻ "വിശാല' നയപരിപാടി അവതരിപ്പിച്ചത്.
ദേശീയ ഇന്റലിജൻസ് വിഭാഗത്തിന്റെ മുൻ തലവനും എർദോഗന്റെ വിശ്വസ്തനുമായ ഹക്കാൻ ഫിദാനെ വിദേശകാര്യ മന്ത്രിയായി നിയമിച്ചു. വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനും ഉദാരനയങ്ങളുടെ പ്രചാരകനുമായ മെഹ്മത് സിംസെക്കിനാണ് ധനവകുപ്പിന്റെ ചുമതല.
കടുത്ത നിലപാടുകൾ മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് എർദോഗൻ സർക്കാരിനെതിരെ തെരഞ്ഞെടുപ്പിന് മുമ്പായി ഉയർന്ന ജനരോഷം തണുപ്പിക്കാനായി ആണ് ഈ നീക്കം.