ന്യൂ​ഡ​ല്‍​ഹി: ഒ​ഡീ​ഷ​യി​ല്‍ 280 പേ​രു​ടെ ജീ​വ​ന്‍ ക​വ​ര്‍​ന്ന ട്രെ​യി​ന​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി 48 ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. 39 ട്രെ​യി​നു​ക​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ടു.

കേ​ര​ള​ത്തി​ല്‍ ര​ണ്ട് ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. ശ​നി​യാ​ഴ്ച പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം- ഷാ​ലി​മാ​ര്‍ ദ്വൈ​വാ​ര എ​ക്‌​സ്പ്ര​സ്, ക​ന്യാ​കു​മാ​രി- ദി​ബ്രു​ഗ​ര്‍ വി​വേ​ക് എ​ക്‌​സ്പ്ര​സ് എ​ന്നി​വ​യാ​ണ് റ​ദ്ദാ​ക്കി​യ​ത്.

കേ​ര​ള​ത്തി​ലേ​ക്കു​ള്ള നാ​ല് ട്രെ​യി​നു​ക​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ടു. സി​ല്‍​ച്ച​ര്‍- തി​രു​വ​ന​ന്ത​പു​രം, ദി​ബ്രു​ഗ​ര്‍- ക​ന്യാ​കു​മാ​രി, ഷാ​ലി​മാ​ര്‍- തി​രു​വ​ന​ന്ത​പു​രം, പാ​റ്റ്‌​ന- എ​റ​ണാ​കു​ളം( വെ​ള്ളി​യാ​ഴ്ച പു​റ​പ്പെ​ട്ട​ത്) എ​ന്നി​വ​യാ​ണ് തി​രി​ച്ചു​വി​ട്ട​ത്.

വെള്ളിയാഴ്ച രാത്രി 7.20ന് ഒഡീഷയിലെ ബാലസോറിലെ ബഹനാഗ റെയില്‍വെ സ്റ്റേഷനു സമീപമാണ് ട്രെയിനപകടമുണ്ടായത്. ഒരു ചരക്ക് ട്രെയിന്‍ ഉള്‍പ്പെടെ മൂന്നു ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്.

ആദ്യം, 12841-ാം നമ്പര്‍ ഷാലിമാര്‍-ചെന്നൈ കോറമാണ്ഡല്‍ എക്‌സ്പ്രസിന്‍റെ 12 ബോഗികള്‍ പാളം തെറ്റി മറിയുകയായിരുന്നു. ഈ ബോഗികളിലേക്ക് ഇതുവഴി കടന്നുപോയ 12864-ാം നമ്പര്‍ യശ്വന്ത്പുർ-ഹൗറ എക്‌സ്പ്രസ് ഇടിച്ചു കയറി.

ഇടിയുടെ ആഘാതത്തില്‍ ഹൗറ എക്‌സ്പ്രസിന്‍റെ നാല് ബോഗികള്‍ പൂര്‍ണമായും തകര്‍ന്നു. ഇതിനിടെ ഹൗറ എക്‌സ്പ്രസിന്‍റെ ചില ബോഗികള്‍ തൊട്ടടുത്ത ട്രാക്കില്‍ ഉണ്ടായിരുന്ന ചരക്ക് ട്രെയിനിലേക്ക് ഇടിച്ചു കയറിയത് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടി.

ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 280 ആ​യി ഉ​യ​ര്‍​ന്നു. ആയിരത്തോളംപേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ഹെ​ല്‍​പ്‌ലെെന്‍ ന​മ്പ​റു​ക​ള്‍

ഹൗ​റ - 03326382217

ഖ​ര​ക്പു​ര്‍ - 8972073925, 9332392339

ബാ​ല​സോ​ര്‍ - 8249591559, 7978418322

ഷാ​ലി​മാ​ര്‍ - 9903370746

വി​ജ​യ​വാ​ഡ - 0866 2576924

രാ​ജ​മു​ന്ദ്രി - 08832420541

ചെ​ന്നൈ - 044- 25330952, 044-25330953, 044-25354771.