തൃശൂരിൽ അമ്മയും മകനും മരിച്ച നിലയിൽ
Sunday, May 28, 2023 10:50 PM IST
തൃശൂർ: കയ്പമംഗലത്ത് അമ്മയെയും സ്കൂൾ വിദ്യാർഥയായ മകനെയും മരിച്ച നിലയിൽ കണ്ടെത്തി. ഗ്രാമലക്ഷ്മി റോഡിന് സമീപം കോലോത്തുംപറമ്പിൽ മുഹമ്മദ് റാഫിയുടെ ഭാര്യ ഫൗസിയ(34), മകൻ മുഹമ്മദ് റിഹാൻ(12) എന്നിവരാണ് മരിച്ചത്.
വൈകിട്ട് ആറിനാണ് ഇരുവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫൗസിയയുടെ മൃതദേഹം കെട്ടിതൂങ്ങിയ നിലയിലും റിഹാന്റെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്.
വീട്ടിലെ മറ്റുള്ളവർ പുറത്തുപോയി തിരിച്ചെത്തിയ ശേഷമാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.