അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച; 20 പ​വ​നും പ​ണ​വും രേ​ഖ​ക​ളും പോ​യി
അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച; 20 പ​വ​നും പ​ണ​വും രേ​ഖ​ക​ളും പോ​യി
Thursday, November 30, 2023 7:33 PM IST
ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ല്‍ പൂ​ട്ടി​യി​ട്ടി​രു​ന്ന എ​ൻ​ജി​നി​യ​റു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും വി​ല​പ്പെ​ട്ട രേ​ഖ​ക​ളും ക​വ​ർ​ന്നു. പ​യ്യ​ന്നൂ​ർ സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ചേ​രി​ക്ക​ൽ മു​ക്കി​ലെ വി​ഘ്നേ​ഷ് ഹൗ​സി​ല്‍ സു​നി​ല്‍​കു​മാ​റി​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. സു​നി​ല്‍ കു​മാ​റി​ന്‍റെ ഭാ​ര്യ പൂ​ര്‍​ണി​മ​യു​ടെ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

അ​ല​മാ​ര​യു​ടെ ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ലോ​ക്ക​റ്റോ​ടു കൂ​ടി​യ 12 പ​വ​ൻ മാ​ല​യും മോ​തി​ര​ങ്ങ​ള​ട​ക്കം 20 പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, 20,000 രൂ​പ, പൂ​ർ​ണി​മ​യു​ടെ പാ​സ്പോ​ർ​ട്ട്, എ​സ്ബി​ഐ ബാ​ങ്കി​ന്‍റെ ചെ​ക്ക് ബു​ക്ക് എ​ന്നി​വ​യാ​ണ് മോ​ഷ​ണം പോ​യ​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് ക​വ​ർ​ച്ച ന​ട​ന്നി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച പൂ​ര്‍​ണി​മ​യും മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളും വീ​ടു​പൂ​ട്ടി ത​ല​ശേ​രി​യി​ലെ അ​ച്ഛ​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി 7.30 ഓ​ടെ​യാ​ണ് ഇ​വ​ർ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. പൂ​ർ​ണി​മ​യു​ടെ ഭ​ർ​ത്താ​വ് സു​നി​ൽ​കു​മാ​ർ ഗ​ൾ​ഫി​ലാ​ണ്.

വീ​ടി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ വാ​തി​ല്‍​പൂ​ട്ട് ത​ക​ർ​ത്താ​ണ് ക​ള്ള​ന്മാ​ർ അ​ക​ത്തു​ക​യ​റി​യ​ത്. കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​ക​ളു​ടെ പൂ​ട്ടു​ക​ളും ത​ക​ര്‍​ത്ത നി​ല​യി​ലാ​യി​രു​ന്നു. പ​യ്യ​ന്നൂ​ര്‍ എ​സ്‌​ഐ എം.​വി. ഷി​ജു​വും സം​ഘ​വും ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<