ബംഗളൂരുവിൽ മലയാളി യുവതി മരിച്ചനിലയിൽ
സ്വന്തം ലേഖകൻ
Tuesday, June 6, 2023 2:58 PM IST
ബംഗളൂരു: മലയാളി യുവതിയെ ബംഗളൂരുവിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കളമശേരി സ്വദേശി കെ.എസ്. നീതുവാണ് മരിച്ചത്.
ബസവനഗർ എസ്എൽവി റെസിഡൻസിയിൽ ഭർത്താവ് ആന്ധ്ര സ്വദേശിയായ ശ്രീകാന്തിനൊപ്പമായിരുന്നു താമസം. ഇരുവരും ഐടി ജീവനക്കാരായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി.