ഗു​ജ​റാ​ത്തി​ല്‍ ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​നി​ട​യി​ല്‍ ക​ല്ലേ​റ്; ആ​റു​പേ​ര്‍​ക്ക് പ​രി​ക്ക്
ഗു​ജ​റാ​ത്തി​ല്‍ ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​നി​ട​യി​ല്‍ ക​ല്ലേ​റ്; ആ​റു​പേ​ര്‍​ക്ക് പ​രി​ക്ക്
Tuesday, October 4, 2022 7:52 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ഖേ​ഡ​യി​ല്‍ ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​നി​ടെയുണ്ടാ​യ ക​ല്ലേ​റി​ല്‍ ആ​റ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഉ​ന്ധേ​ല ഗ്രാ​മ​ത്തി​ലെ ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​നി​ട​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ആ​റു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഉ​ന്ധേ​ല​യി​ല്‍ ക്ഷേ​ത്ര​വും പ​ള്ളി​യും അ​ടു​ത്ത​ട​ത്ത് സ്ഥി​തി ചെ​യ്യു​ന്നി​ട​ത്താ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് പോ​ലീ​സ് സു​ര​ക്ഷ ശക്തമാക്കിയി​ട്ടു​ണ്ട്.


പ്ര​ദേ​ശ​വാ​സി​ക​ളാ​യ ആ​രി​ഫ്, സാ​ഹി​ര്‍ എ​ന്നി​വ​രാ​ണ് പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ആ​ദ്യം ശ​ല്യ​മു​ണ്ടാ​ക്കി​യ സം​ഘം പി​ന്നീ​ട് ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്നും എ​ല്ലാ പ്ര​തി​ക​ളെ​യും തി​രി​ച്ച​റി​ഞ്ഞ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<