യുവനടിയെ അധിക്ഷേപിച്ച കേസ്; വ്ലോഗര്‍ സൂരജ് പാലാക്കാരന് ജാമ്യം
Saturday, August 10, 2024 11:50 PM IST
കൊച്ചി: യുവനടിയെ യൂട്യൂബിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ വ്ലോഗര്‍ സൂരജ് പാലാക്കാരന് കോടതി ജാമ്യം അനുവദിച്ചു. ഇടപ്പള്ളി സ്വദേശി നല്കിയ പരാതിയില്‍ പാലാരിവട്ടം പോലീസായിരുന്നു സൂരജിനെ അറസ്റ്റ് ചെയ്തത്.
സമൂഹ മാധ്യമങ്ങളില്‍ ചിത്രം സഹിതം നല്കി യുവതിയെ അപമാനിച്ചെന്നായിരുന്നു എഫ്ഐആര്‍. അപകീര്‍ത്തികരമായ വീഡിയോ ആത്മാഭിമാനത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്നതാണെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ സ്ഥിരമായി അധിക്ഷേപിക്കുന്ന ആളാണ് സൂരജ് പാലാക്കാരനെന്നും പരാതിക്കാരി ആരോപിച്ചു. 2022ല്‍ ക്രൈം നന്ദകുമാറിനെതിരെ പരാതി നല്കിയ ഇടുക്കി സ്വദേശിനിയെ യൂട്യൂബ് വീഡിയോയിലൂടെ അപമാനിച്ച കേസില്‍ സൂരജിനെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.