ഭു​വ​നേ​ശ്വ​ര്‍: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലെ ബ​ഹ​നാ​ഗ റ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് സ​മീ​പ​മു​ണ്ടാ​യ ട്രെ​യി​ന്‍ അ​പ​ക​ട​ത്തി​ന് സി​ഗ്‌​ന​ലിം​ഗ് സം​വി​ധാ​നം പാ​ളി​യ​തും കാ​ര​ണ​മാ​യ​താ​യി നി​ഗ​മ​നം. ആ​ദ്യ അ​പ​ക​ട​മു​ണ്ടാ​യ ശേ​ഷം അ​പാ​യ മു​ന്ന​റി​യി​പ്പു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി ന​ല്‍​കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല.

ര​ണ്ടാ​മ​ത്തെ ട്രെ​യി​നി​ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കാ​ന്‍ റെ​യി​ല്‍​വേ​യ്ക്ക് ക​ഴി​യാ​ഞ്ഞ​ത് അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി കൂ​ട്ടി​യ​താ​യാ​ണ് നി​ഗ​മ​നം.

എന്നാൽ അ​പ​ക​ട​ങ്ങ​ളെ​ല്ലാം നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ലാ​യ​തി​നാ​ല്‍ വി​ദ​ഗ്ധ അന്വേഷ​ണ​ത്തി​നു​ശേ​ഷ​മേ യ​ഥാ​ര്‍​ഥ കാ​ര​ണ​ത്തി​ലേ​ക്കെ​ത്താ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.20ന് ​ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലെ ബ​ഹ​നാ​ഗ റെ​യി​ല്‍​വെ സ്‌​റ്റേ​ഷ​നു സ​മീ​പ​മാ​ണ് ട്രെ​യി​ന​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​രു ച​ര​ക്ക് ട്രെ​യി​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു ട്രെ​യി​നു​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. അപകടത്തിൽ മരണം 280 ക​ട​ന്നു. ആ​യി​ര​ത്തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.