തിരുവനന്തപുരം: കോൺഗ്രസിന്‍റെ വൈക്കം സത്യഗ്രഹ വാർഷിക സമ്മേളനത്തിൽ കെ. മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകണമായിരുന്നുവെന്ന് ശശി തരൂർ എംപി.

തനിക്ക് പ്രസംഗിക്കാൻ അവസരം നൽകാത്തതിൽ പരാതിയില്ല. മുരളീധരന്‍റെ കാര്യത്തിൽ പാർട്ടിയെടുത്തത് തെറ്റായ തീരുമാനമാണ്. മുൻ കെപിസിസി അധ്യക്ഷൻമാരെ ഒരേ പോലെ കാണണമായിരുന്നുവെന്നും തരൂർ വ്യക്തമാക്കി.

സീനിയറായ നേതാവിനെ അപമാനിക്കുന്ന രീതി ശരിയല്ല. ഇതിന് പിന്നിൽ ബോധപൂർവമായ ശ്രമമുണ്ടോയെന്ന് അറിയത്തില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി തരൂർ പറഞ്ഞു.