കോട്ടയത്ത് നായ്ക്കളുടെ കാവലില്‍ കഞ്ചാവ് കച്ചവടം; റെയ്ഡിനെത്തിയ പോലീസിന് നേരെ പട്ടികളെ അഴിച്ചുവിട്ടു
Monday, September 25, 2023 12:15 PM IST
കോട്ടയം: നായ്ക്കളുടെ സംരക്ഷണത്തില്‍ കഞ്ചാവ് കച്ചവടം നടത്തുന്നയാള്‍ പോലീസിന് നേരേ പട്ടികളെ അഴിച്ചുവിട്ടു. കോട്ടയം കുമാരനല്ലൂര്‍ സ്വദേശി റോബിനാണ് പോലീസിന് നേരേ നായ്ക്കളെ അഴിച്ചുവിട്ടത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. നായ കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തുന്നെന്ന രഹസ്യവിവരത്തേ തുടര്‍ന്ന് ഇവിടെയെത്തിയ എട്ടംഗ പോലീസ് സംഘത്തിന് നേരേ നായ്ക്കളെ അഴിച്ചുവിടുകയായിരുന്നു.
ആദ്യം ഉദ്യോഗസ്ഥര്‍ പരിഭ്രാന്തരായെങ്കിലും ഉടനെ ഡോഗ് സ്ക്വാഡിനെ അടക്കം വിളിച്ചുവരുത്തി കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കുകയായിരുന്നു. ഇതിനിടെ പ്രതി റോബിന് രക്ഷപെട്ടു. ഇവിടെനിന്ന് ഇവിടെനിന്ന് 18 കിലോ കഞ്ചാവ് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
പിറ്റ്ബുള്‍, റോട്ട്വീലര് എന്നിവ അടക്കമുള്ള മുന്തിയ ഇനത്തിലുളള 13 നായ്ക്കളെയാണ് റോബിന് വളര്‍ത്തുന്നത്. കാക്കി കണ്ടാല്‍ ആക്രമിക്കാനുള്ള പ്രത്യേക പരിശീലനമാണ് നായ്ക്കള്‍ക്ക് നല്‍കുന്നതെന്ന് കോട്ടയം എസ്പി കെ.കാര്‍ത്തിക് മാധ്യമങ്ങളോട് പറഞ്ഞു.
നായ്ക്കളെ പോലീസിന് നേരേ അഴിച്ചുവിട്ടെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കുകളില്ലെന്നും അദ്ദേഹം അറിയിച്ചു.