സം​സ്ഥാ​ന​ത്തി​ന്‍റെ പു​രോ​ഗ​തി​ക്ക് സാ​ധ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും: രേ​വ​ന്ത് റെ​ഡ്ഡി​യെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
സം​സ്ഥാ​ന​ത്തി​ന്‍റെ പു​രോ​ഗ​തി​ക്ക് സാ​ധ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും: രേ​വ​ന്ത് റെ​ഡ്ഡി​യെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
Thursday, December 7, 2023 2:49 PM IST
ന്യൂ​ഡ​ല്‍​ഹി: തെ​ലു​ങ്കാ​ന​യു​ടെ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ രേ​വ​ന്ത് റെ​ഡ്ഡി​യെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. സം​സ്ഥാ​ന​ത്തി​ന്‍റെ പു​രോ​ഗ​തി​ക്ക് സാ​ധ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും മോ​ദി അ​ദ്ദേ​ഹ​ത്തി​ന് വാ​ഗ്ദാ​നം​ചെ​യ്തു.

"തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ശ്രീ ​രേ​വ​ന്ത് റെ​ഡ്ഡി ഗാ​രു​വി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍. സം​സ്ഥാ​ന​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കും പൗ​ര​ന്മാ​രു​ടെ ക്ഷേ​മ​ത്തി​നും വേ​ണ്ടി സാ​ധ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും ഞാ​ന്‍ ഉ​റ​പ്പു​ന​ല്‍​കു​ന്നു'-​പ്ര​ധാ​ന​മ​ന്ത്രി എ​ക്സി​ല്‍ കുറിച്ചു.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 1.04ന് ​ആ​ണ് തെ​ലു​ങ്കാ​ന​യു​ടെ ആ​ദ്യ കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​യാ​യി രേ​വ​ന്ത് റെ​ഡ്ഡി​ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ​ത്. ലാ​ല്‍ ബ​ഹാ​ദൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​ല്‍ രേ​വ​ന്ത് റെ​ഡ്ഡി​ക്കും മ​റ്റ് 11 മ​ന്ത്രി​മാ​ര്‍​ക്കും തെ​ലു​ങ്കാ​ന ഗ​വ​ര്‍​ണ​ര്‍ ത​മി​ഴി​സൈ സൗ​ന്ദ​ര​രാ​ജ​ന്‍ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

സോ​ണി​യ ഗാ​ന്ധി, രാ​ഹു​ല്‍ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ, പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍, തെ​ലു​ങ്കാ​ന​യു​ടെ കോ​ണ്‍​ഗ്ര​സ് ചു​മ​ത​ല​യു​ള്ള മ​ണി​ക്‌​റാ​വു താ​ക്ക​റെ എ​ന്നി​വ​രും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ഉ​ത്തം കു​മാ​ര്‍ റെ​ഡ്ഡി, ശ്രീ​ധ​ര്‍ ബാ​ബു, പൊ​ന്നം പ്ര​ഭാ​ക​ര്‍, കോ​മ​തി​റെ​ഡ്ഡി വെ​ങ്ക​ട്ട് റെ​ഡ്ഡി, ദാ​മോ​ദ​ര്‍ രാ​ജ​ന​ര​സിം​ഹ, പൊ​ങ്കു​ലേ​ട്ടി ശ്രീ​നി​വാ​സ് റെ​ഡ്ഡി, ദാ​ന അ​ന​സൂ​യ, തു​മ്മ​ല നാ​ഗേ​ശ്വ​ര റാ​വു, കൊ​ണ്ടാ സു​രേ​ഖ, ജൂ​പ​ള്ളി കൃ​ഷ്ണ​റാ​വു എ​ന്നി​വ​ര്‍ മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഗ​ദ്ദം പ്ര​സാ​ദ് കു​മാ​റാ​ണ് നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍.

2014ല്‍ ​തെ​ലു​ങ്കാ​ന രൂ​പീ​ക​രി​ച്ച​തു​മു​ത​ല്‍ ഭ​രി​ച്ചി​രു​ന്ന കെ.​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. 119 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന് 64 അം​ഗ​ങ്ങ​ളു​ണ്ട്. ഒ​രു സി​പി​ഐ അം​ഗ​ത്തി​ന്‍റെ പി​ന്തു​ണ​യും കോ​ണ്‍​ഗ്ര​സി​നു​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<