ഇ പോസ് തകരാർ; ഇന്നും റേഷൻ മുടങ്ങി
Saturday, June 3, 2023 11:24 PM IST
തിരുവനന്തപുരം: ഇ പോസ് മെഷീനിലെ തകരാറിനെ തുടർന്ന് ഇന്നും സംസ്ഥാനത്ത് പലയിടത്തും റേഷൻ വിതരണം മുടങ്ങി. ബില്ല് തയാറാക്കുന്നതിനു തടസം വന്നതിനാൽ ശനിയാഴ്ച സംസ്ഥാനത്ത് റേഷൻ വിതരണം നിർത്തിവച്ചിരുന്നു.
ബിപിഎൽ വിഭാഗത്തിനായി പുതിയ ബില്ല് നിലവിൽ വന്നിട്ടുണ്ട്. എപിഎൽ വിഭാഗത്തിനായി ബില്ലടിക്കുന്പോഴും ഉയർന്ന വിലയുടെ ബില്ല് ലഭിച്ചതോടെയാണ് റേഷൻ വിതരണം തടസപ്പെട്ടത്. ഉദ്യോഗസ്ഥരെ സഹായത്തിനായി വിളിച്ചപ്പോഴും നിസഹായാവസ്ഥ അറിയിക്കുന്നതായി റേഷൻ വ്യാപാരികൾ പരാതിപ്പെടുന്നു.