ബാലികയെ പീഡിപ്പിച്ച തയ്യൽക്കാരന് 17 വർഷം കഠിനതടവ്
Thursday, November 24, 2022 2:15 PM IST
തൃശൂർ: യൂണിഫോം തയിക്കുന്നതിനുള്ള അളവെടുക്കാന്‍ വന്ന ബാലികയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ തയ്യല്ക്കാരന് 17വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. തളിക്കുളം കാളിദാസാ നഗറില്‍ രാജനെ(51)യാണ് കുന്നകുളം ഫാസ്റ്റ്ട്രാക്ക് പോക്സോ കേസ് കോടതി ജഡ്ജി റീനാ ദാസ് ശിക്ഷിച്ചത്.
2015ലാണ് സംഭവം. യൂണിഫോമിന്റെ അളവെടുക്കാൻ പ്രതിയുടെ വീട്ടിലാണ് കുട്ടി എത്തിയത്. തുടർന്ന് ഇയാൾ കുട്ടിയെ പീഡിപ്പിച്ചു. വീട്ടിൽ മടങ്ങിയെത്തിയ കുട്ടി സംഭവത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചു.
തുടർന്ന് ഇവർ വാടാനപ്പള്ളി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് പ്രതിയെ പിടികൂടിയത്.