കനത്ത മഴ: തിരുവനന്തപുരത്ത് വീടുകളിൽ വെള്ളം കയറി
Monday, October 2, 2023 5:31 AM IST
തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരത്ത് വീടുകളിൽ വെള്ളം കയറി. പട്ടം തേക്കുമൂട് ബണ്ട് കോളനിയിലേയും ഉള്ളൂർ ഭാഗത്തേയും വീടുകളിലാണ് വെള്ളം കയറിയത്. വെള്ളംകയറിയ സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു.
ഡ്രൈനേജ് സംവിധാനം നിറഞ്ഞു കവിഞ്ഞതാണ് ഉള്ളൂരിലെ വെള്ളക്കെട്ടിന് കാരണമെന്നാണ് വിവരം. ഉള്ളൂരിലെ തുറുവിക്കൽ പ്രദേശത്തെ ചൈതന്യ റസിഡൻസ് അസോസിയേഷൻ മേഖലയിലും വെള്ളക്കെട്ട് രൂക്ഷമാണ്.