ട്രാൻസ്ഫോമറിനു മുകളിൽ പെരുമ്പാമ്പ്; സാഹസികമായി രക്ഷപെടുത്തി
Saturday, July 20, 2024 6:04 PM IST
മലപ്പുറം: ട്രാൻസ്ഫോമറിനു മുകളിൽ കുടുങ്ങിയ പെരുമ്പാമ്പിനെ സാഹസികമായി രക്ഷപെടുത്തി. മലപ്പുറം കോട്ടപ്പടി വലിയവരമ്പിലെ കെഎസ്ഇബി ട്രാൻസ്ഫോർമറിന് മുകളിലാണ് പെരുമ്പാമ്പ് കയറിയത്.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം. വലിയവരമ്പ് ബൈപ്പാസിലെ ട്രാൻസ്ഫോർമറിന് മുകളിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. ഇതിനു സമീപത്തെ പാടത്തു കൂടി ഒഴുകിയെത്തിയ മഴ വെള്ളത്തിലാകാം പാമ്പെത്തിയതെന്നാണ് നിഗമനം.
പാമ്പുപിടുത്ത വിദഗ്ധരെത്തിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. വനം വകുപ്പിന് കൈമാറിയ പാമ്പിനെ വനത്തിൽ തുറന്നുവിട്ടു.