പോക്സോ കേസ് പ്രതിയായ അസം സ്വദേശി പിടിയിൽ
Wednesday, September 11, 2024 2:48 AM IST
കോഴിക്കോട്: പോക്സോ കേസില്‍ പ്രതിയായ അസം സ്വദേശി പിടിയിൽ. നഗോണ്‍ സ്വദേശി മുഹമ്മദ് നജുറുള്‍ ഇസ്ലാമിനെയാണ് (21) കേരള പോലീസ് പിടികൂടിയത്. പഞ്ചാബിലെ പാട്യാലയില്‍ നിന്നാണ് ഇയാൾ പിടിയിലായത്.
ട്യൂഷന് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ പ്രതി ജീപ്പില്‍ വച്ച് കടന്നുപിടിക്കുകയായിരുന്നു. തുടർന്ന് സംഭവം വിവാദമായതോടെ ഇയാൾ കേരളത്തിൽനിന്ന് കടന്നുകളഞ്ഞു.
കോയമ്പത്തൂരിലേക്കും അവിടെനിന്ന് ഡൽഹി വഴി പഞ്ചാബിലേക്കും ഇയാൾ എത്തി. ഇവിടെ സമാനനുസുര്‍പൂര്‍ എന്ന പ്രദേശത്തെ അഞ്ഞൂറോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഫാക്ടറിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.