യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന് ജയം
Monday, September 9, 2024 6:01 AM IST
ലിസ്ബണ്‍: യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ കരുത്തരായ പോര്‍ച്ചുഗലിന് ജയം. സ്കോട്ട്ലന്‍ഡിനെയാണ് പോര്‍ച്ചുഗല്‍ തോല്‍പ്പിച്ചത്.
ഒന്നിനെതിരെ രണ്ട് ഗോളിനാണ് പോര്‍ച്ചുഗല്‍ വിജയിച്ചത്. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ സ്കോട്ട് മക്ടോമിനേയുടെ ഗോളിലൂടെ സ്കോട്ട്ലന്ഡാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 54-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോളിലൂടെ പോര്‍ച്ചുഗല്‍ ഒപ്പമെത്തി.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 84-ാം മിനിറ്റില്‍ ഗോള്‍ നേടിയതോടെ മത്സരം പോര്‍ച്ചുഗല്‍ സ്വന്തമാക്കി. ഇതോടെ ലീഗ് എയിലെ ഗ്രൂപ്പ് ഒന്നില്‍ പോര്‍ച്ചുഗല്‍ ഒന്നാമതെത്തി.