വീട്ടിൽ അതിക്രമിച്ച് കയറി വനിതാ ഡോക്ടറെ ആക്രമിച്ച പ്രതി പിടിയിൽ
Wednesday, October 2, 2024 12:21 AM IST
ആലപ്പുഴ: വീട്ടിൽ പാചകംചെയ്തുകൊണ്ടിരുന്ന വനിതാ ഡോക്ടർക്കുനേരേ യുവാവിന്റെ ആക്രമണം. ആലപ്പുഴ കലവൂരിൽ ആണ് സംഭവം. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡോക്ടർ അഞ്ജുവിന് നേരേയാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ മണ്ണഞ്ചേരി സ്വദേശി സുനിൽ ലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഡോക്ടറുടെ വീട്ടിൽ അതിക്രമിച്ചു കയറി പിന്നിലൂടെ വന്ന് ആക്രമിക്കുകയായിരുന്നു.
തുടർന്ന് ബഹളം കേട്ട് യുവതിയുടെ ഭർത്താവ് എത്തിയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.