പോലീസ് വാഹനം അപകടത്തിൽപ്പെട്ട് പോലീസുകാരൻ മരിച്ചു; മൂന്നുപേർക്ക് പരിക്ക്
Sunday, October 1, 2023 7:47 AM IST
തിരുവനന്തപുരം: പാളയം എകെജി സെന്ററിന് മുന്നിൽ പോലീസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോഗസ്ഥൻ മരിച്ചു. കൺട്രോൾ റൂമിലെ പോലീസുകാരൻ അജയകുമാറാണ് മരിച്ചത്.
മൂന്നു പോലീസുകാർക്കും പരിക്കേറ്റു. നിയന്ത്രണം വിട്ട കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
ഹൈവേയിൽ നിന്നും ഇന്ധം നിറയ്ക്കാൻ എത്തുമ്പോഴാണ് അപകടം ഉണ്ടായത്. പരിക്കേറ്റ പോലീസുകാർ ചികിത്സയിലാണ്.