മുഖ്യമന്ത്രിയും സംഘവും യുഎസിലേക്ക് പുറപ്പെട്ടു
സ്വന്തം ലേഖകൻ
Thursday, June 8, 2023 12:03 PM IST
തിരുവനന്തപുരം: ലോക കേരള സഭയിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിലേക്ക് പുറപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നാണ് യാത്ര തിരിച്ചത്. ദുബായ് വഴിയാണ് യുഎസിലേക്ക് പോകുന്നത്.
സ്പീക്കർ എ.എൻ. ഷംസീർ, ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവരും സംഘത്തിലുണ്ട്. ലോക കേരള സഭയുടെ അമേരിക്കൻ റീജിയണൽ കോൺഫറൻസ് അടക്കമുള്ള പരിപാടികളിൽ സംഘം പങ്കെടുക്കും.
മൂന്നുദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപത്തിരിക്കാനായി പണം ഈടാക്കുന്നുവെന്ന വിവാദങ്ങളും ഉയർന്നിരുന്നു. യുഎസ്, ക്യൂബ സന്ദർശനത്തിന് ശേഷം 19ന് പുലർച്ചെ മുഖ്യമന്ത്രി കേരളത്തിൽ മടങ്ങിയെത്തും.