അൻവറിന് പ്രത്യേക അജണ്ട; സ്വര്‍ണം പിടികൂടുമ്പോള്‍ ചിലര്‍ക്ക് പൊള്ളുന്നു: മുഖ്യമന്ത്രി
Tuesday, October 1, 2024 6:59 PM IST
കോഴിക്കോട്: പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളയുകയല്ല സർക്കാർ ചെയ്തത്. ആരോപണങ്ങൾ ഗൗരവത്തിൽ എടുത്തിരുന്നു.
പരിശോധിക്കാൻ ഡിജിപിക്ക് കീഴിൽ ഉള്ള ടീമിനെ നിയോഗിച്ചു. ആ റിപ്പോർട്ട് വരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മാസത്തേക്കുള്ള അന്വേഷണമാണ് അത് തീരുന്ന മുറയ്ക്ക് അതിന്റേതായ നടപടികൾ ഉണ്ടാകും. ഇപ്പോള്‍ അൻവർ രംഗത്തിറങ്ങുന്നത് പ്രത്യേക അജണ്ടയോടെയാണ്.
അതിനു പിന്നിലെ താത്പര്യത്തെക്കുറിച്ച് ഇപ്പോൾ പറയുന്നില്ല. വർഗീയ വിദ്വേഷം തിരുകിക്കയറ്റാനുള്ള ശ്രമം നാട് തിരിച്ചറിയണമെന്നും പിണറായി വിജയൻ പറഞ്ഞു. സ്വര്‍ണക്കടത്ത് സംഘങ്ങളെ പിടികൂടുമ്പോള്‍ ചിലര്‍ക്ക് പൊള്ളുന്നുണ്ട്. ഗൂഢലക്ഷ്യമുള്ളവര്‍ക്ക് ആ വഴി പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.