സതീശന് ഒരു പ്രത്യേക മാനസികാവസ്ഥ: മുഖ്യമന്ത്രി
Wednesday, November 29, 2023 5:31 PM IST
മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പ്രത്യേക മാനസികാവസ്ഥയിലാണ് പ്രതിപക്ഷ നേതാവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സതീശൻ തോന്നിയതുപോലെ പറയുന്നു. ബഹിഷ്കരണ വീരനായി സതീശൻ മാറിയെന്നും മുഖ്യമന്ത്രി വിമർശിച്ചു.
അതേസമയം കൊല്ലത്തെ കുട്ടിയെ കണ്ടെത്തിയ കാര്യത്തിൽ മുഖ്യമന്ത്രി പോലീസിനെ അഭിനന്ദിച്ചത് എന്തിനെന്ന് സതീശൻ ചോദിച്ചു. പോലീസിന്റെ മൂക്കിൻ തുമ്പത്താണ് പ്രതികൾ കുട്ടിയെ ഇറക്കിവിട്ടത്.
പോലീസിന് പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.