യുവഡോക്ടറുടെ ആത്മഹത്യ; ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു
Thursday, December 7, 2023 3:03 PM IST
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹനയുടെ മരണത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍, ജില്ലാ കളക്ടര്‍, കമ്മീഷണര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടി. ഈ മാസം 14-ന് നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് നല്‍കാനാണ് നിർദേശം.
സ്ത്രീധനത്തിന്റെ പേരിൽ വിവാഹ വാഗ്ദാനത്തിൽ നിന്നും സുഹൃത്തായ ഡോക്ടർ പിന്മാറിയതാണ് ഷഹനയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
അതേസമയം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ ചിലർ തട്ടിക്കൊണ്ടുപോകുന്നു എന്ന പരാതി കമ്മീഷന് ലഭിച്ചിട്ടില്ലെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് വ്യക്തമാക്കി. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ സിറ്റിംഗ് നടത്തിയിട്ടും പരാതികൾ ഒന്നും ലഭിച്ചില്ല. പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും ചെയർമാൻ പറഞ്ഞു.