പാ​നൂ​ർ സ്ഫോ​ട​നം: പ​രി​ക്കേ​റ്റ ഒ​രാ​ൾ കൂ​ടി റി​മാ​ൻ​ഡി​ൽ
പാ​നൂ​ർ സ്ഫോ​ട​നം: പ​രി​ക്കേ​റ്റ ഒ​രാ​ൾ കൂ​ടി റി​മാ​ൻ​ഡി​ൽ
Saturday, April 20, 2024 10:15 PM IST
ക​ണ്ണൂ​ർ: പാ​നൂ​ർ മു​ളി​യാ​തോ​ട് ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ളെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ കു​ന്നോ​ത്തു​പ​റ​മ്പി​ൽ ചി​റ​ക്ക​രാ​ണ്ടി​മ്മേ​ൽ വി​നോ​ദ​ൻ (40) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.


പാ​നൂ​ർ സി​ഐ കെ.​പ്രേം​സ​ദ​ൻ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം ത​ല​ശേ​രി എ​സി​ജെ​എം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​തോ​ടെ സ്ഫോ​ട​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 12 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<