ആലുവയിൽ ദമ്പതികളെ മർദ്ദിച്ച് വാഹനവും പണവും കവർന്ന പ്രതി പിടിയിൽ
വെബ് ഡെസ്ക്
Friday, December 1, 2023 12:03 AM IST
ആലുവ: കൊടികുത്തുമല പുത്തൻ പറമ്പിൽ വീട്ടിൽ ഷെഫീക്ക് (30) നെയാണ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. 29 ന് രാത്രി ആലുവ അസീസി ഭാഗത്ത് ദമ്പതികൾ സഞ്ചരിച്ച കാർ തടഞ്ഞ് നിർത്തി മർദ്ദിക്കുകയും കാറുമായി ഷഫീക്ക് കടന്നു കളയുകമായിരുന്നു.
വിവരമറിഞ്ഞെത്തിയ പോലീസാണ് ദമ്പതികളെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കളമശേരിയിലെ ഒളിത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇയാൾ പത്തോളം കേസുകളിലെ പ്രതിയാണ്.
വടക്കേക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ എക്സൈസ് ജീപ്പിൽ വാഹനം ഇടിപ്പിച്ച കേസിലും, പറവൂരിൽ 20 കിലോ കഞ്ചാവ് പിടിച്ച കേസിലും ആലുവ എക്സൈസ് എംഡിഎംഎ പിടിച്ച കേസിലും ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.