ഒഡീഷയിൽ രണ്ട് നക്സലൈറ്റുകളെ വധിച്ചു
Thursday, November 24, 2022 4:19 PM IST
ഭുബനേശ്വർ: ഒഡീഷയിലെ ബലാംഗിർ ജില്ലയിൽ രണ്ട് നക്സൽ പ്രവർത്തകരെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. ബലാംഗിർ വനമേഖലയോട് ചേർന്നാണ് സംഭവം നടന്നത്.
പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.