രസതന്ത്ര നൊബേല്‍: മൗംഗി ബാവെന്‍ഡി, ലൂയിസ് ബ്രസ്, അലക്സി എക്കിമോവ് എന്നിവര്‍ക്ക് പുരസ്കാരം
Wednesday, October 4, 2023 4:09 PM IST
സ്റ്റോക്ഹോം: 2023ലെ രസതന്ത്ര നൊബേല്‍ പുരസ്കാരം മൂന്നു യുഎസ് ശാസ്ത്രജ്ഞർക്ക്.
മൗംഗി ജി. ബാവെന്‍ഡി, ലൂയി ഇ. ബ്രസ്, അലക്സി ഐ. എക്കിമോവ് എന്നിവര്‍ക്കാണ് പുരസ്കാരം. ക്വാണ്ടം ഡോട്സിന്റെ കണ്ടെത്തലും വികസനവും സംബന്ധിച്ച ഗവേഷണമാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്.
സൂക്ഷ്മമായ നാനോ സെമികണ്ടക്ടര്‍ കണങ്ങളാണ് ക്വാട്ടം ഡോട്ട്സ് എന്നറിയപ്പെടുന്നത്. കാഡ്മിയം സെലെനൈഡ്,ലെഡ് സള്‍ഫൈഡ് തുടങ്ങിയവ കൊണ്ടാണ് ഇവ നിര്‍മിക്കുക. വലിപ്പമനുസരിച്ച് വിവിധ നിറങ്ങളില്‍ പ്രകാശം പുറത്തുവിടാനും ഇവയ്ക്ക് കഴിവുണ്ട്.
1981-ല്‍ അലക്സി എക്കിമോവാണ് ആദ്യമായി ഈ ആശയം ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചത്. എല്‍ഇഡി നിര്‍മാണത്തിലും കാന്‍സര്‍ ചികിത്സയിലും ക്വാണ്ടം കംന്പ്യൂട്ടിംഗിലുമെല്ലാം ഇന്ന് ക്വാണ്ടം ഡോട്സ് നിര്‍ണായക ഘടകമാണ്.