കാഷ്മീരിൽ കൃഷിയിടത്തിൽ മോർട്ടാർ ഷെല്ലുകൾ കണ്ടെത്തി
Saturday, September 30, 2023 5:03 AM IST
ജമ്മു: കാഷ്മീരിലെ കഠുവ ജില്ലയിൽ കൃഷിയിടത്തിൽ രണ്ടു മോർട്ടാർ ഷെല്ലുകൾ കണ്ടെത്തി. അന്താരാഷ്ട്ര അതിർത്തിക്കു സമീപം പാട്ടി മേരു ഗ്രാമത്തിലാണ് മോർട്ടാർ ഷെല്ലുകൾ കണ്ടെത്തിയത്.
ഗ്രാമത്തിലുള്ള കർഷകൻ നിലം ഉഴുകുന്നതിനിടെ മോർട്ടാർ ഷെല്ലുകൾ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ ഇയാൾ പോലീസിനെയും ബിഎസ്എഫിനെയും അറിയിച്ചു.
ബിഎസ്എഫ് സംഘമെത്തി മോർട്ടാർ ഷെല്ലുകൾ സുരക്ഷിതമായി നിർവീര്യമാക്കിയതായി പോലീസ് അറിയിച്ചു.