തി​രു​വ​ന​ന്ത​പു​രം: ചാ​ർ​ജ് ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്കു​ന്ന​തി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ പൊ​ട്ടി​ത്തെ​റി​ച്ച് യു​വ​തി മ​രി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ കും​ഭ​കോ​ണം പാ​പ​നാ​ശ​ത്താ​ണ് സം​ഭ​വം. പ്ര​ദേ​ശ​വാ​സി​യാ​യ കോ​കി​ല (33) ആ​ണ് മ​രി​ച്ച​ത്.

സ്ഥ​ല​ത്ത് മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​ടേ​യും വാ​ച്ചു​ക​ളു​ടേ​യും റി​പ്പ​യ​ര്‍ ക​ട ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു മ​രി​ച്ച യു​വ​തി. ചാ​ർ​ജിം​ഗി​നി​ടെ ഫോ​ൺ അ​പ്ര​തീ​ക്ഷി​ത​മാ​യി പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ യു​വ​തി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും