കുവൈത്തിലെ കപ്പലപകടം; കാണാതായവരിൽ കണ്ണൂർ സ്വദേശിയും
Wednesday, September 11, 2024 11:06 PM IST
കണ്ണൂർ: കുവൈത്ത് സമുദ്രാതിർത്തിയിൽ കപ്പൽ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായവരിൽ മലയാളിയും. കണ്ണൂർ ആലക്കോട് സ്വദേശി അമലിനെയാണ് കാണാതായത്.
ഇറാനിയൻ കപ്പലായ അറബക്തറിൽ ജീവനക്കാരനായിരുന്നു അമൽ. ഒരാഴ്ച മുമ്പാണ് അപകടമുണ്ടായത്. കരാർ പൂർത്തിയാക്കി അമൽ അടുത്തമാസം മടങ്ങാനിരിക്കെയാണ് അപകടം.
അപകടത്തിൽപ്പെട്ട് മരിച്ചവരുടെ എട്ട് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.