മേജർ ആർച്ച്ബിഷപ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി സ്ഥാനമൊഴിഞ്ഞു
മേജർ ആർച്ച്ബിഷപ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി സ്ഥാനമൊഴിഞ്ഞു
Thursday, December 7, 2023 4:44 PM IST
കൊ​ച്ചി: സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി സ​ഭാ നേ​തൃ​പ​ദ​വി​യി​ൽ നി​ന്നും സ്ഥാനമൊഴിഞ്ഞു. മു​ൻ​പ് ന​ൽ​കി​യ വി​ര​മി​ക്ക​ൽ അ​പേ​ക്ഷ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ അം​ഗീ​ക​രി​ച്ചു.

സ​ഭ​യു​ടെ അ​ജ​പാ​ല​ന ശു​ശ്രൂ​ഷ വി​പു​ല​മാ​യ​തി​നാ​ലും ത​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നാ​ലും സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്ന താ​ത്പ​ര്യം 2019 ജൂ​ലൈ​യി​ൽ ത​ന്നെ സ​ഭാ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​ണ്. സി​ന​ഡ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്ക​ട്ടെ എ​ന്നാ​ണ് മാ​ർ​പാ​പ്പ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ഇ​ക്കാ​ര്യ​ത്തി​ൽ സി​നി​ഡ് ത​ന്‍റെ താ​ത്പ​ര്യം ത​ള്ളി​ക്ക​ള​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ടും വി​ര​മി​ക്ക​ണ​മെ​ന്ന താ​ത്പ​ര്യം താ​ൻ സ​ഭാ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​പ്പോ​ൾ അ​തി​ന് അ​നു​മ​തി ല​ഭി​ച്ചെ​ന്നും മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി പ​റ​ഞ്ഞു.

മു​ൻ മേ​ജ​ർ അ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ വ​ർ​ക്കി വി​ത​യ​ത്തി​ൽ ദി​വം​ഗ​ത​നാ​യ​തി​നെ തു​ട​ർ​ന്ന് 2011-ലാ​ണ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യെ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പാ​യി സി​ന​ഡ് വോ​ട്ടെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി വി​ര​മി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ സ​ഭാ അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി നി​യ​മി​ത​നാ​യി.



എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ​ദ​വി​യി​ൽ നി​ന്നും മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തും വി​ര​മി​ച്ചു. പു​തി​യ അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ൺ മു​ൻ രൂ​പ​താ​ധ്യ​ക്ഷ​നും മു​ൻ കൂ​രി​യ ബി​ഷ​പ്പുമാ​യ മാ​ർ ബോ​സ്കോ പു​ത്തൂ​രി​നെ വ​ത്തി​ക്കാ​ൻ നി​യ​മി​ച്ചു.

പു​തി​യ മേ​ജ​ർ അ​ർ​ച്ച്ബി​ഷ​പ്പി​നെ 2024 ജ​നു​വ​രി​യി​ൽ ചേ​രു​ന്ന സീ​റോ മ​ല​ബാ​ർ സ​ഭാ മെ​ത്രാ​ൻ സ​മി​തി തെ​ര​ഞ്ഞെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<