തൊടുപുഴയിൽ ഇടിമിന്നലേറ്റ് എട്ട് പേർക്ക് പരിക്ക്
Wednesday, May 31, 2023 7:43 PM IST
തൊടുപുഴ: ഇടവെട്ടി മേഖലയിൽ ഇടിമിന്നലേറ്റ് എട്ട് പാറമട തൊഴിലാളികൾക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാലിനാണ് അപകടം സംഭവിച്ചത്.
പാറമടയ്ക്ക് സമീപത്തുള്ള താൽക്കാലിക ഷെഡിൽ വിശ്രമിക്കുകയായിരുന്ന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.